മുംബൈ: ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 3.82 ലക്ഷം രൂപ ഇടപാടുകള്‍ നടത്തിയതായി പരാതി. അംബോലി പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. ഫെബ്രുവരി 9ന് ബോണി കപൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അജ്ഞാതന്‍ അഞ്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 30 ന് ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റിനായി ബാങ്ക് എക്‌സിക്യൂട്ടീവ് വിളിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.