X

റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തില്‍ ഫേസ്ബുക്കിനെതിരെ 150 ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരക്കേസ്‌

മ്യാന്‍മര്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതിനെതിരെ റോഹിങ്ക്യ മുസ്‌ലിങ്ങള്‍. ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടന്നതിനെ തുടര്‍ന്ന് റോഹിങ്ക്യ മുസ്‌ലിങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിനെതിരെ 150 ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരക്കേസാണ് ഇവര്‍ ഫയല്‍ ചെയ്തത്. അമേരിക്കയിലും ബ്രിട്ടനിലുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് കേസ് കൊടുത്തത്.

സമൂഹമാധ്യമങ്ങളില്‍ റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും ഫേസ്ബുക്ക് പ്രോത്സാഹിപ്പിച്ചു എന്നാണ് കേസിലെ പ്രധാന പരാതി. ബ്രിട്ടനിലെ ഒരു നിയമസ്ഥാപനം റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് ഫേസ്ബുക്കിന് ഇക്കാര്യം പറഞ്ഞ് കത്തയച്ചിട്ടുമുണ്ട്.

അതേസമയം ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. 10,000ലധികം റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയാണ് 2017ല്‍ മാത്രം മ്യാന്‍മറിലെ പട്ടാള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Test User: