പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിച്ചുകിട്ടുന്നതിനായി സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം ലിങ്ക് പ്രസിദ്ധീകരിച്ചു. ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ കയറി അപേക്ഷ പൂരിപ്പിക്കാം. ജീവനക്കാരനും തൊഴിലുടമയും ചേര്‍ന്നാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷ തീയ്യതി മെയ് മൂന്ന് വരെ നീട്ടി.
അതിനിടെ ലിങ്കില്‍കയറിയവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. നിരവധി പേര്‍ ഒരേസമയം ലിങ്കില്‍ കയറിയതാണ് പ്രശ്‌നമായത്.നവംബറില്‍ കോടതി വിധി പ്രഖ്യാപിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകാരണം പി.എഫ് അതോറിറ്റി ഇത്രയും കാലം ലിങ്ക് പ്രസിദ്ധീകരിക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
https://unifiedportal-mem.epfindia.gov.in/memberInterfacePohw/
എന്നതാണ് ലിങ്ക്
അതേസമയം സമയപരിധി മേയ് മൂന്നുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.