ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ഈ പാര്‍ട്ടികളുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ട്വന്റി 20യും എഎപിയും മത്സരിക്കുന്നില്ലെന്ന് ഇന്നലെയാണ് തീരുമാനിച്ചത്.
കുന്നത്ത്‌നാട് എം.എല്‍.എയെ ഉപകരണമാക്കി കിറ്റെക്‌സിനെ അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ യു.ഡി.എഫ് അനുകൂലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ചാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് പാചക വാതക, ഇന്ധനവില വര്‍ധന നിര്‍ത്തിവച്ച മോദിയുടെ നടപടി പോലെയാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി.