യുക്രൈനിലെ റഷ്യ അധിനിവേശത്തില്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫിസ് അറിയിച്ചു. 199 കുട്ടികള്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. 64 കുട്ടികള്‍ കീവില്‍ നിന്നും 50 കുട്ടികള്‍ ഡൊണെസ്കില്‍ നിന്നുമാണ് കൊല്ലപ്പെട്ടത്. അതേസമയം കണക്കുകളില്‍ വ്യാത്യാസം ഉണ്ടാകാമെന്നും ആക്രമണം നടന്ന പല മേഖലകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
- 3 years ago
Test User