യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട് റുമേനിയ രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇപ്പോള്‍ ബങ്കറുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പ് വരുത്തുന്ന കാര്യത്തിലും നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം ഇന്ന് ചേര്‍ന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് കമ്മിറ്റി ചെയര്‍മാന്‍, വിദേശ കാര്യ സെക്രട്ടറി എന്നിവരോടും ഇടി മുഹമ്മദ് ബഷീര്‍ ഇക്കാര്യം ആവശ്യപ്പെട്ടു.
ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെഡ് ക്രോസുമായി സഹകരിച്ചുകൊണ്ട് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചതയായും മന്ത്രി അറിയിച്ചു.