റസാഖ് ഒരുമനയൂര്‍
അന്തരിച്ച യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന് ആയിരങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. വെള്ളിയാഴ്ച മഗ് രിബ് നമസ്‌കാരശേഷം യുഎഇയിലെ മുഴുവന്‍ പള്ളികളിലും മയ്യിത്ത് നമസ്‌കാരം നടന്നു. വിവിധ പള്ളികളിലായി പതിനായിരങ്ങളാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. സ്വദേശികളോടൊപ്പം വിദേശികളും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയും മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇന്ന് ഉച്ചക്ക് ശേഷമാണ് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മരണപ്പെട്ടത്. 74 വയസായിരുന്നു. കഴിഞ്ഞ ഏതാനും കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസം ദുംഖാചരണം പ്രഖ്യാപിച്ചു.
2004 നവംബര്‍ മൂന്നിനാണ് പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ മരണത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ പ്രസിഡണ്ടായി അധികാരമേറ്റത്.