ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി.
വാണിജ്യാവശ്യത്തിനായുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഗാര്‍ഹിക സിലിണ്ടറിനും വില വര്‍ധിപ്പിച്ചത്. 102 രൂപയുടെ വര്‍ധനയായിരുന്നു വരുത്തിയത്.