ലോകത്ത് കൊവിഡ് മഹാമാരി വ്യാപനം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ട ശേഷം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് വടക്കന്‍ കൊറിയ. തലസ്ഥാനമായ പ്യോംഗ്യാംഗില്‍ ഇന്നലെയാണ് ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നത്. എത്ര പേര്‍ക്ക് രോഗമുണ്ടെന്നത് വ്യക്തമായിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവകഭേദമാണ് കണ്ടെത്തിയത്.
വടക്കന്‍ കൊറിയയില്‍ കൊവിഡിനെതിരെ ഇതുവരെ ആരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ചൈനയില്‍ കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ 2020 ജനുവരിയില്‍ വടക്കന്‍ കൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. ലോകത്ത് കൊവിഡ് പടര്‍ന്ന് പിടിക്കാത്ത രാജ്യങ്ങളിലൊന്നായിരുന്നു വടക്കന്‍ കൊറിയ. അതേസമയം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കൊറിയയില്‍ മഹാമാരി സ്ഥിരീകരിച്ചിട്ടില്ലെന്ന കാര്യത്തില്‍ വിദഗ്ധര്‍ നേരത്തേ സംശയങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.