X

വാനമ്പാടിക്ക് വിട നല്‍കി രാജ്യം

സംഗീതം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച ഇതിഹാസത്തിന് ഔദ്യോഗിക ബഹുമതികളോടെ  വിട നല്‍കി രാജ്യം. മുംബൈ ശിവാജി പാര്‍ക്കിലായിരുന്നു അന്ത്യകര്‍മങ്ങള്‍. വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാര്‍ക്കിലെത്തിച്ചത്. നിറകണ്ണുകളോടെയാണ് ആയിരങ്ങളാണ് യാത്രാമൊഴി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം അന്ത്യാഞ്ജലിയര്‍പ്പിച്ചു. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാറൂഖ് ഖാന്‍, ശരദ് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ആദിത്യ താക്കറെ് തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനെത്തിയിരുന്നു.

ഇന്ന് രാവിലെയാണ് ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. 92 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തന്റെ പതിമൂന്നാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്.35 ലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ആയി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.പത്മവിഭൂഷന്‍ പത്മഭൂഷന്‍, ദാദാസാഹിബ് ഫാല്‍ക്കെ, ഭാരതരത്‌ന തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.

Test User: