X

ഇന്ധന വില ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയില്‍ സമദാനി

ഇന്ധന വില ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഡോ:എം പി അബ്ദുസ്സമദ് സമദാനി എംപി ലോക് സഭയില്‍ ആവശ്യപ്പെട്ടു.ലോക്‌സഭയില്‍ 377 വകുപ്പ് പ്രകാരമുള്ള സബ്മിഷനിലൂടെയാണ് സമദാനി ഈ ആവശ്യം ഉന്നയിച്ചത്.

പെട്രോളിയം ദേശീയവും രാജ്യാന്തരവുമായ സാഹചര്യം കണക്കിലെടുത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ പെട്രാളിയം കമ്പനികള്‍
ആവശ്യപ്പെട്ട പശ്ചാതലത്തില്‍ ഈ വിഷയം ഗൗരവമുള്ളതാണെന്നും സമദാനി പറഞ്ഞു.ഇപ്പോള്‍ തന്നെ ഇന്ധന വില വര്‍ദ്ധനവിന്റെ പേരില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.ഇന്ധന വില വര്‍ദ്ധനവ് വിപണിയിലുള്ള മുഴുവന്‍ സാധനങ്ങളുടെയും വില വര്‍ദ്ധനവിലേക്കാണ് നയിക്കുകയെന്നത് സ്വാഭാവികമാണ്.അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത് വഴിയൊരുക്കും.
അത് രാജ്യത്തെ ജനങ്ങള്‍ക്ക്, വിശേഷിച്ചും കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരുമായവര്‍ക്ക് വലിയ പ്രയാസമാണ് ഇപ്പോള്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

വിലക്കയറ്റത്തിലേക്കും സമ്പദ്ഘടനയെ തന്നെ പ്രതിസന്ധിയിലാക്കുന്ന മറ്റു പ്രശ്‌നങ്ങളിലേക്കുമാണ് ഇത് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്.സാധാരണക്കാരുടെ ജീവിതവും ഉപജീവനവും കഷ്ടത്തിലാക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്.
അത് കൊണ്ട് ഗവണ്മെന്റ് അടിയന്തിര നടപടി സ്വീകരിച്ചു ഇനിയും ഇന്ധന വില വര്‍ദ്ധിക്കാതിരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് സമദാനി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Test User: