കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് കിറ്റുകള്‍ വാങ്ങിയത്. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു (2020 മാര്‍ച്ച് 30 ) 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് വാങ്ങിയത്. വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായി അഡ്വ സി ആര്‍ പ്രാണകുമാറാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിലകൂടിയ പിപിഇ കിറ്റുകള്‍ വാങ്ങിയത് ആരോഗ്യമന്ത്രിക്കുപുറമേ മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും അറിവോടെയായിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.