X

കെറയില്‍ കമ്മീഷന്‍ വീതം വെപ്പില്‍ മോദിയും പിണറായിയും തമ്മില്‍ ധാരണയായെന്ന് എംപിമാര്‍ക്ക് നേരെയുള്ള മര്‍ദ്ദനം വ്യക്തമാക്കുന്നു: കെ സുധാകരന്‍

കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെറയില്‍ കമ്മീഷന്‍ വീതം വെപ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്ന് ഈ മര്‍ദ്ദനം വ്യക്തമാക്കുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.

സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടത്തിക്കില്ലെന്നും സുധാകരന്‍ ഓര്‍മപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണമെന്ന് സുധാകരന്‍ പറഞ്ഞു.

Test User: