പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ രീതിയാണെന്നും സംഘപരിവാറിന്റെ മനസാണ് സര്‍ക്കാറിനെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ വഴിക്കാണ് സംസ്ഥാന സര്‍ക്കാറെന്നും വിമര്‍ശിക്കുന്നവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചുമത്തുന്നുമവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പേരിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. സംഘപരിവാറാണ് സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നതെന്നും കോണ്‍ഗ്രസുകാരോട് അതുവേണ്ടെന്നും വി.ഡി. സതീശന്‍ ഓര്‍മപ്പെടുത്തി. കേരളത്തില്‍ സംഘപരിവാര്‍ മനസ് നടപ്പിലാവില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിചേര്‍ത്തു.
മോഫിയയുടെ ആത്മഹത്യയെ തുടര്‍ന്ന് സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ ബന്ധം ഉന്നയിച്ച് റിമാന്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രതികരണം. പൊലീസ് സ്‌റ്റേഷന് മുന്നില്‍ സമരം ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.