രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷമാണ് ഉപാധികളോടെ പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 32 വര്‍ഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം.
ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
1991 ജൂണ്‍ 11 നാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന് അറസ്റ്റിലായത്. 8 തവണയോളം ഇദ്ദേഹത്തിന് ഇതുവരെ പരോള്‍ ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ തുടര്‍ചികിത്സ കണക്കിലെടുത്താതാണ് എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ തടവില്‍ കഴിയുന്ന മറ്റു 7 പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്.