മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡിന്റെ വകഭേദമായ എക്‌സ് ഇ അല്ലെന്ന് സ്ഥിരീകരിച്ചു. എക്‌സ്ഇ വകഭേദത്തിന്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ എക്‌സ്ഇ വകഭേദം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഒമിക്രോണിനേക്കാള്‍ പുതിയ വകഭേദമായ എക്‌സ് ഇക്ക് വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി 19നാണ് ബ്രിട്ടണില്‍ ആദ്യമായി എക്‌സ് ഇ കേസ് റിപ്പോര്‍ട്ട് ചെയ്തത്.