ഡെക്കര്‍: ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് കിരീടം രാജ്യത്തിന് ആദ്യമായി സമ്മാനിച്ച സൂപ്പര്‍ താരം സാദിയോ മാനേയുടെ നാമധേയത്തില്‍ സെനഗലില്‍ സ്റ്റേഡിയം. ആസ്ഥാന നഗരമായ ഡെക്കറിലായിരിക്കും ലിവര്‍പൂള്‍ സ്ട്രൈക്കറുടെ നാമധേയത്തില്‍ സ്റ്റേഡിയം ഉയരുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാമറൂണ്‍ ആസ്ഥാനമായ യവുന്ഡെയില് നടന്ന കലാശത്തില്‍ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെനഗല്‍ വന്‍കരാ ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് ലഭിച്ച പെനാല്‍ട്ടി പ്രയോജനപ്പെടുത്താന്‍ മാനേക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഷൂട്ടൗട്ടില്‍ നിര്‍ണായക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരമാണ് കിരീടം ഉറപ്പാക്കിയത്.