എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അതിഥി തൊഴിലാളികളായ നാലുപേര്‍ മരണപ്പെട്ടു.
ഒരാള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണ്. പശ്ചിമബംഗാള്‍ സ്വദേശികളായ നൗജേഷ് മണ്ഡല്‍, ഫൈജുല്‍ മണ്ഡല്‍, കുദൂസ് മണ്ഡല്‍, നുറാമിന്‍ മണ്ഡല്‍ തുടങ്ങിയരാണ് മരണപ്പെട്ടത്. മണ്ണിനടിയില്‍ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു.
ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട 7 പേരും അതിഥി തൊഴിലാളികളാണ്. പോലിസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.