ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‌ലി. ട്വിറ്റര്‍ വഴിയാണ് കോഹ്‌ലി സംഭവം അറിയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് സീരിസിലെ തോല്‍വിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ടീമിനായി 7 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്‌തെന്നും നൂറ് ശതമാനം സത്യസന്ധതയോടെയാണ് തന്റെ ജോലി നിര്‍വഹിച്ചതെന്നും കോഹ്‌ലി വ്യ്ക്തമാക്കി. അവസരം നല്‍കിയതില്‍ ബി.സി.സി.ഐയോടും പ്രതിസന്ധികളില്‍ ഒപ്പം നിന്ന ടീം അംഗങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ നായകന്‍ ധോണിയോടും കടപ്പാടുണ്ടെന്ന് കോഹ്‌ലി കൂട്ടിചേര്‍ത്തു.
നേരത്തെ കോഹ്‌ലി ട്വന്റി 20, ഏകദിന ക്യാപ്റ്റന്‍ സ്ഥാനം മൂന്ന് മാസം മുമ്പ് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ത്യക്ക് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ നേടിതന്ന ക്യാപ്റ്റനാണ് കോഹ്‌ലി. ടീമിനെ നയിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും വിജയമായിരുന്നു ഫലം.
- 3 years ago
Test User