കെ റയില്‍ പദ്ധതി ജനങ്ങളുടെ നെഞ്ചത്തുകൂടി നടപ്പാക്കാനാകാന്‍ സാധിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. കെ റയില്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു മുനീറിന്റെ പരാമര്‍ശം. കെ റെയിലിനെതിരെ നടക്കുന്ന സമരത്തില്‍ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണ്. പലയിടത്തും പൊലീസ് അടിക്കുന്നത് സിപിഎം, സിപിഐ പ്രവര്‍ത്തകരെയാണ്. തല്ലിച്ചതച്ച് കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാന്‍ സിപിഎമ്മിന്റെ ഗ്രാമമല്ല കേരളം. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന സമൂഹമല്ല ഇവിടെയുള്ളതെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.