X

കെ റെയില്‍; കല്ലിടല്‍ നിര്‍ത്തി, സര്‍വേ ഇനി ജിപിഎസ് വഴി

കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചു. റവന്യു വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. കല്ലിടലിടലിന് പകരം ഇനിമുതല്‍ ജിപിഎസ് സംവിധാനം  ഉപയോഗിക്കും. ഇതിന്റെ ഭാഗമായി ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം.

സര്‍വേ കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പൊലിസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നും കെറെയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നിലവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെ റെയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

Test User: