X

‘ഇസ്‌ലാം മദം ഫാസ്റ്റ് പോയ്‌സനാണ്, ക്രിസ്തുമതം സ്‌ലോപോയ്‌സനും’; ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രചരമവുമായി ഹിന്ദുത്വ നേതാവ്

ഉത്തര്‍പ്രദേശില്‍ വിഷലിക്ത പ്രചരണവുമായി ഹിന്ദുത്വ നേതാവ്. ഇസ്‌ലാം മദം ഫാസ്റ്റ് പോയ്‌സനാണെന്നും ക്രിസ്തുമതം സ്‌ലോപോയ്‌സനാണെന്നുമാണ്  ഹിന്ദുത്വ നേതാവിന്റെ പരാമര്‍ശം. ഇരുവരെയും തുടച്ചു നീക്കണമെന്ന് ആഹ്വാനം ചെയ്ത ഇദ്ദേഹം കമ്മ്യൂണിസം ഭീഷണിയാണെന്നും പറഞ്ഞു. ഹൈന്ദവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അത് ചര്‍ച്ചില്‍നിന്നും ഈദ് മുബാറക് ആഘോഷിക്കുന്നവരില്‍ നിന്നുമാണെന്നും ഹിന്ദുത്വ നേതാവ് പ്രസംഗത്തിനിടെ പറഞ്ഞുവെക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇത്തരം പ്രസംഗങ്ങള്‍ ദിവസവും
വര്‍ദ്ധിച്ചുവരുന്നത്. സിജെ വെര്‍ലേമാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വഴി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് ചര്‍ച്ചയായത്.

Test User: