X

കര്‍ണാടകയില്‍ ദേശീയ പതാക വലിച്ചൂരി പകരം കാവി പതാക നാട്ടി

കര്‍ണാടകയില്‍ ഹിന്ദുത്വ വാദികളുടെ ഹിജാബിനെതിരായ സമരം കൈവിട്ട കളിയാവുന്നു. കാവി ഷാളണിഞ്ഞ് പ്രകടനവും മുദ്രാവാക്യം വിളിയുമായി പ്രതിഷേധം നടത്തിയ ഷിമോഗയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ദേശീയ പതാക വലിച്ചൂരി പകരം കാവി പതാക ഉയര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി. കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ത്ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചുറ്റിലും നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കാവിക്കൊടിയും ഷാളും വീശുന്നതും വീഡിയോയില്‍ കാണാം.

 

ഇന്ത്യന്‍ പതാക മാറ്റി പകരം കാവി പതാക സ്ഥാപിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ‘കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ കൈവിട്ടുപോവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്,  കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Test User: