കൊളംബോ: മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ടുകളും ജീവന്‍ രക്ഷാമരുന്നുകളുടെ ക്ഷാമവും ശ്രീലങ്കന്‍ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ത്തതായി ഡോക്ടര്‍മാര്‍. പ്രതിസന്ധി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഹൃദയാഘാതത്തിനുള്ള മരുന്നുകളുടെയും നവജാത ശിശുക്കളെ ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബുകളുടെയും ലഭ്യത കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാര്‍ മുറിവുകള്‍ കെട്ടുന്നതും പാമ്പു കടിയേറ്റവരെ ചികിത്സിക്കുന്നതുമെല്ലാം ഇരുട്ടിലാണ്. പല ആശുപത്രികളും ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് തുടരുന്ന പ്രക്ഷോഭ പരിപാടികളില്‍ ആരോഗ്യ പ്രവര്‍ത്തകരും സജീവമാണ്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായ രാസവളം സബ്‌സിഡി പുന:സഥാപിച്ചു.