X

ആരോഗ്യനില മോശമായി; മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായതിന് പിന്നാലെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്.

ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അറിയിച്ചു.  എം.ആര്‍.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥന വേണമെന്നും അറിയിച്ചു.

ആരോഗ്യനില മോശമായതിന് പിന്നാലെ കഴിഞ്ഞ മാസവും മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു അന്ന് ആരോഗ്യനില മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ എം.ആര്‍.ഐ പരിശോധനയിലുള്‍പ്പടെ പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Test User: