റിപ്പബ്ലിക് ദിനത്തില്‍ വന്‍ പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കിയതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. ഇതോടെ ഇനിമുതല്‍ ആഴ്ചയില്‍ രണ്ടുദിവസമാകും അവധിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കായി പയറുവര്‍ഗ വിളകള്‍ താങ്ങുവിലയില്‍ തന്നെ വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ്‍ മുതലാകും ഇത് നടപ്പിലാകുക.
സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും പാര്‍പ്പിട മേഖലകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിനായി പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.