രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തയാറായി കോണ്‍ഗ്രസ്. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക. ‘മെഹംഗായി മുക്ത് ഭാരത് അഭിയാന്‍’ എന്നാണ് പരിപാടിയുടെ പേര്. മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്. മാര്‍ച്ചുകളും റാലികളും
പ്രതിഷേധത്തെ ശക്തമാക്കും.
ആദ്യ ഘട്ടം മാര്‍ച്ച് 31നാണ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും വീടിന് മുന്നിലും പൊതു ഇടങ്ങളില്‍ വച്ചും പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഏപ്രില്‍ 2 മുതല്‍ 4 വരെ ജില്ലാ തലത്തിലും മാര്‍ച്ച് 7ന് സംസ്ഥാന ആസ്ഥാനങ്ങളിലും ധര്‍ണകളും മാര്‍ച്ചുകളും സംഘടിപ്പിക്കും.