X

വിദേശികളോട് തെരുവുഗുണ്ടകളോടെന്ന പോലെ പൊലീസ് പെരുമാറാറേണ്ടത്തില്ല: സന്തോഷ് ജോര്‍ജ് കുളങ്ങര

കോവളത്ത് സ്വീഡിഷ് പൗരനെതിരെയുണ്ടായ പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര. സ്വീഡിഷ് പൗരനുണ്ടായ അനുഭവങ്ങള്‍ ടൂറിസം മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാക്കുമെന്നും സന്തോഷ് പ്രതികരിച്ചു. വിദേശികളോട് തെരുവുഗുണ്ടയോടെന്ന പോലെ പെരുമാറരുതെന്നും അവര്‍ കൂടുതല്‍ സിവിലൈസ്ഡ് ആയ സമൂഹത്തില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലെ പോലെ വേറെ ഒരിടത്തും മദ്യം ഇത്രയും നാണംകെട്ട രീതിയില്‍ വില്‍പ്പന നടത്തുന്ന സംവിധാനമില്ലെന്നും
സന്തോഷ് കുറ്റപ്പെടുത്തി. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളോടുള്ള മനോഭാവം മദ്യ സംസ്‌കാരവും മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കേരളത്തില്‍ നിന്നും വിദേശികള്‍ക്ക് നേരിടേണ്ടിവരുന്ന ഇത്തരം പെരുമാറ്റം അവര്‍ അവരുടെ നാടുകളില്‍ ചര്‍ച്ച ചെയ്യുമെന്നും അത് നമ്മുടെ സംസ്ഥാനത്തിന് നാണക്കേടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ടൂറിസം പ്രമോഷന് വേണ്ടി കോടികണക്കിന് രൂപയാണ് കേരളം ചെലവിടുന്നതെന്നും അതേസമയം, ഇത്തരം സമീപങ്ങളിലൂടെ അതെല്ലാം  വെറുതെയായിപ്പോവുകയാണ് എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

കഴിഞ്ഞ ദിവസമാണ് കോവളത്ത് സ്വീഡിഷ് പൗരനായ സ്റ്റീവന്‍ ആസ്ബര്‍ഗിനെ മദ്യവുമായി പോകുന്നതിനിടെ പൊലീസ് തടഞ്ഞുവച്ചത്. പിന്നാലെ അദ്ദേഹത്തിന് മദ്യം ഒഴുക്കിക്കളയേണ്ട സാഹചര്യവുമുണ്ടായി.

Test User: