തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരണപ്പെട്ടു. ചാര്‍ജ്
ചെയ്യുന്നതിനിടെയാണ് ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചത്. ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. ഇയിടെയാണ് വര്‍മ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി ബൈക്ക് വീട്ടിനുള്ളില്‍ കൊണ്ടുവന്നിരുന്നു. പിന്നാലെ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടാകുകയായിരുന്നു.
രക്ഷപ്പെടാന്‍ ഇരുവരും ശ്രമിച്ചെങ്കിലും തീയില്‍ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്ത് ച്ചെന്നപ്പോള്‍ അച്ഛനും മകളും മരിച്ചിരുന്നു. രണ്ട് പേര്‍ക്കും കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ല. പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.