X

കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഓടി രക്ഷപ്പെട്ട് പ്രതി

കാസര്‍കോട്: ലഹരികടത്ത് കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. കാസര്‍കോട് ആലമ്പാടി സ്വദേശി അമീര്‍ അലിയാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു അമീര്‍. തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് അമീര്‍ അലി ഓടി രക്ഷപ്പെട്ടത്.

ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമീര്‍ അലി മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുംവഴിയാണ് ഓടിരക്ഷപ്പെട്ടത്. അമീര്‍ അലിക്കെതിരെ വേറെയും ക്രിമിനല്‍ കേസുകളുണ്ട്.

Test User: