പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനമെടുത്ത മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിജയാണ് 18കാരിയായ മകള്‍ ജ്യോതിയെ കൊലപ്പെടുത്തിയത്.
ഗുര്‍ബക്ഷ്ഗഞ്ച് കുര്‍മിയാമൗയില്‍ താമസിക്കുന്ന വിജയ് വീടിനടുത്ത് കട നടത്തുന്നുണ്ട്. കൊലച്ചെയപ്പെട്ട യുവാവ് ധര്‍മേന്ദ്ര ഇവരുടെ കടയില്‍ വരാറുണ്ടായിരുന്നു. പിന്നാലെ ജ്യോതിയുമായി ഇയാള്‍ പ്രണയത്തിലായി. ഇതില്‍ പ്രകോപിതനായാണ് വിജയ് തന്റെ സ്വന്തം മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
വിജയിയെ അറസ്റ്റ് ചെയ്‌തെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.