ഖത്തര്‍ ലോകകപ്പിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവുമുണ്ടാകും. നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിനായി രണ്ട് ഗോളുകളും നേടിയത്. 32ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ പാസില്‍ നിന്നാണ് ബ്രൂണോയുടെ
ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്രൂണോ വീണ്ടും പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. 66ാം മിനുട്ടില്‍ കൗണ്ടറിലൂടെയാണ് ആ വോളി ഗോള്‍.
സ്‌കോര്‍ ചെയ്യാന്‍ പോര്‍ച്ചുഗലിന് വീണ്ടും അവസരം ലഭിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.