തിരുവനന്തപുരം: മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ സി.പി.എമ്മിനെതിരേ ഗുരുതര വിമര്‍ശനവുമായി ട്വന്റി ട്വന്റി പ്രവര്‍ത്തകരും ദീപുവിന്റെ ബന്ധുക്കളും. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ പറഞ്ഞു. ദീപുവിനെ പട്ടിയെതല്ലുന്ന പോലെയാണ് തല്ലിയതെന്നും ശ്രിനിജന്‍ എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്നും അവര്‍ പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തകന്‍ ദീപു മരണപ്പെടുന്നത്. 37 വയസായിരുന്നു. പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ തടയുന്നു എന്ന് ഉന്നയിച്ചുകൊണ്ട് ട്വന്റി ട്വന്റി രംഗത്തെതിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന വിളക്കണയ്ക്കല്‍ സമരത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിന് മര്‍ദ്ദിക്കുകയായിരുന്നു. വീടിന് മുന്നില്‍ നിന്നാണ് ദീപുവിനെ മര്‍ദ്ദിച്ചത്.