മഞ്ചേരി: മരത്താണിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു. കൂട്ടിലങ്ങാടി സ്വദേശിയായ മടകത്താടി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. 59 വയസായിരുന്നു. വൈകിട്ടാണ് അപകടം നടന്നത്. 35 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മഞ്ചേരിയില്‍ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരിന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ഗുരുതരവസ്ഥയിലാണ്.