ബി.ജെ.പി നേതാവ് അല്‍ക്ക റായിയെയും സഹോദരന് ശേഷനാഥ് റായിയെയും മുഖ്താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സുമായി ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്തുവെന്ന കേസില്‍ അന്സാരിയുള്പ്പടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ടാ നിയമപ്രകാരമാണ് കേസ്.
ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട രാഷ്ട്രീയനേതാവ് മുഖ്താര്‍ അന്‍സാരിക്ക് ആംബുലന്‍സ് സൗകര്യം നല്‍കിയതിനെ തുടര്‍ന്നാണ് അല്‍ക്ക റായിക്കെതിരെ കേസ്.