സാമൂഹിക പ്രവര്‍ത്തകയായ ബിന്ദു അമ്മിണി വീണ്ടും അക്രമം നേരിട്ടതായി പരാതി. മദ്യ ലഹരിയിരുന്ന ആള്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദുവിനെ അക്രമിച്ചതായാണ് പരാതി. വാഹനം നിര്‍ത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളയില്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ബിന്ദു തന്നെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.
സ്ത്രീകളെ അപമാനിക്കല്‍, അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാത്തില്‍ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ തന്നെ നിരവധി തവണ ഭീഷണിപ്പെടുതിയിട്ടും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടായിട്ടില്ലെന്ന് ബിന്ദു കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ മാസവും ബിന്ദു അമ്മിണിക്കെതിരെ അക്രമം നടന്നിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയില്‍ കാവില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് കൊല്ലപ്പെടുത്താനായിരുന്നു അന്ന് ശ്രമം നടന്നത്. ബിന്ദു അമ്മിണിയെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസ്സെടുത്തിരുന്നു.