കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മിക്കാമെങ്കില്‍ ലഖിംപൂര്‍ ഫയല്‍സും നിര്‍മിക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കശ്മീര്‍ ഫയല്‍സ് നിര്‍മിക്കാമെങ്കില്‍ കര്‍ഷകരെ ജീപ്പിന്റെ ചക്രത്തിനടിയില്‍ ചതച്ചരച്ചത്തില്‍ ‘ലഖിംപൂര്‍ ഫയല്‍സ്’ എന്ന സിനിമയും ഉണ്ടാകണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഖിലേഷ്.
ചിത്രത്തില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തിന് പിന്നാലെ കശ്മീരില്‍ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. അതേസമയം, സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്തുവരുന്നത്.