വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗൊരക്പൂര്‍ മണ്ഡലം തിരഞ്ഞെടുത്ത യോഗി ആദിത്യനാഥിനോട് ഏറ്റുമുട്ടാന്‍ ബിജെപി എംഎല്‍എ രാധാമോഹന്‍ അഗര്‍വാളിനെ സ്വാഗതം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 2002 മുതല്‍ ഗൊരക്പൂര്‍ അര്‍ബന്‍ മണ്ഡലത്തിലെ എംഎല്‍എയാണ് അഗര്‍വാള്‍.
ബിജെപിയില്‍നിന്ന് ഇനി ആരെയും എസ്പിയിലേക്ക് സ്വീകരിക്കുന്നില്ലെന്നും ബിജെപിക്ക് ഇനി എത്രപേര്‍ക്കും സീറ്റ് നല്‍കാതിരിക്കാമെന്നും അഖിലേഷ് ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ അഗര്‍വാളിനെ പറ്റി ഇന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു അഖിലേഷ് സീറ്റ് വാഗ്ദാനത്തെ കുറിച്ച് സംസാരിച്ചത്. സീറ്റിനെ പറ്റി മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കുമെന്ന് അഖിലേഷ് വ്യക്തമാക്കി.