X

കല്യാണം കഴിഞ്ഞ ശേഷം സ്വര്‍ണവും പണവുമായി മുങ്ങി; യുവാവ് പിടിയില്‍

വിവാഹത്തിന് പിന്നാലെ സ്വര്‍ണവും പണവുമായി കടന്ന് കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വധുവിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് വിശ്വാസ വഞ്ചനക്കാണ് കേസെടുത്തിരിക്കുന്നത്. കായംകുളം സ്വദേശി അസറുദ്ദീന്‍ റഷീദാണ് അറസ്റ്റിലായത്.  ജനുവരി 30 നാണ് വിവാഹം നടന്നത്. അടുത്ത ദിവസം,  തന്റെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദീന്‍ വധൂഗൃഹത്തില്‍ നിന്നും ഇറങ്ങിയത്.

ഇയാള്‍ പോയതിന് ശേഷം ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണം ലഭിച്ചിരുന്നില്ല. പിന്നാലെ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വധുവിന്റെ ആഭരണങ്ങളില്‍ പകുതിയും പണവും കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്നാണ് പിതാവ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Test User: