മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോടില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിനാലാണ് കേസ്. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മഴയയെ തുടര്‍ന്ന് സ്‌റ്റേഡിയത്തിന്റെ കാലുകള്‍ ഇളകി അപകടമുണ്ടായിയെന്നാണ് സംഘാടകര്‍ പറയുന്നത്. ഇരുനൂറോളം പേരാണ് പരിക്ക് പറ്റി ചികിത്സ തേടിയത്. ഇതില്‍ 15 പേര്‍ക്ക് മാത്രമാണ് കാര്യമായ പരിക്കുള്ളത്.