X

മുസ്‌ലിംലീഗ് ഒരു ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചു

ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ്‌യാനോടുള്ള ആദരസൂചകമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി സാദിഖലി തങ്ങള്‍ അറിയിച്ചു. നാളത്തെ (മെയ് 14 ശനി) പരിപാടികളാണ് മാറ്റിവെച്ചത്.

ഇന്ന് ഉച്ചക്ക് ശേഷമാണ് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മരണപ്പെട്ടത്. 74 വയസായിരുന്നു. കഴിഞ്ഞ ഏതാനും കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസം ദുംഖാചരണം പ്രഖ്യാപിച്ചു.

2004 നവംബര്‍ മൂന്നിനാണ് പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ മരണത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ പ്രസിഡണ്ടായി അധികാരമേറ്റത്.

Test User: