X

ബി.ജെ.പിക്ക് എതിരായ 60- 70 ശതമാനം വോട്ടുകളും ഒന്നിക്കേണ്ടതുണ്ട്: രാഹുല്‍ ഗാന്ധി

രാജ്യത്തിന് തീ പിടിക്കാനുള്ള സാഹചര്യം ബി.ജെ.പി സൃഷ്ടിച്ചുവെന്നും ചെറിയൊരു തീപ്പൊരി മതി വലിയ ഒരു അപകടത്തിനെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടനിലെ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ബി.ജെ.പിക്ക് എതിരായ 60- 70 ശതമാനം വോട്ടുകളും ഒന്നിക്കേണ്ടതുണ്ട്. മതസമുദായങ്ങള്‍ ഉള്‍പ്പടെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.  വിഭാഗീയത ഉപയോഗിച്ച് ജനങ്ങളിലേക്ക് നുഴഞ്ഞ് കയറാനുള്ള സംഘടനസംവിധാനം ആര്‍എസ്എസിനുണ്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Test User: