ഗൂഡല്ലൂര്‍: ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റീസിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 15ന് ഉച്ചക്ക് 2 മണിക്ക് ഗൂഡല്ലൂര്‍ നാടാര്‍ കല്യാണ മണ്ഡപത്തിലാണ് പരിപാടി.
ആശ്വാസത്തിന്റെയും കരുതലിന്റെയും പര്യായമായി മാറിയ ശിഹാബ് തങ്ങള്‍ കെയര്‍ യൂനിറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് സേവനപ്രവര്‍ത്തനങ്ങള്‍ ഗൂഡല്ലൂരിലേക്കും വ്യാപിപ്പിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രയാസപ്പെടുന്നവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബോധവല്‍ക്കരണ ക്ലാസില്‍ നീലഗിരി ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, എസ്.ടി.സി.എച്ച് പാലിയേറ്റീവ് വിംഗ് ചെയര്‍മാന്‍ ഡോ. എം.എ അമീറലി, എസ്.ടി.സി.എച്ച് ബെംഗലൂരി ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ്, ആള്‍ ഇന്ത്യ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി. മൊയ്തീന്‍, എസ്.ടി.സി.എച്ച് ട്രഷറര്‍ ടി. ഉസ്മാന്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എം.ഡി റാഷിദ് ഗസ്സാലി തുടങ്ങിയവര്‍ സംബന്ധിക്കും.