യുക്രൈനിലെ കാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശി നവീന്‍ ശേഖരപ്പ ഗ്യാനഡൗഡര്‍ ആണ് കൊല്ലപ്പെട്ടത്. റഷ്യന്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചു. നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കര്‍ണാടകയിലെ ഹാവേരി ജില്ലക്കാരനാണ് യുവാവ്. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
- 3 years ago
Test User