തോല്‍വിയില്‍ നിരാശയുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം പാഠമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തോറ്റാലും ജയിച്ചാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. തോല്‍വിക്ക് പിന്നാലെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി.
അമരീന്ദര്‍ സിംഗ് നാലരവര്‍ഷം പഞ്ചാബില്‍ ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരം മറികടക്കാനായില്ല. പഞ്ചാബില്‍ നേതൃതലത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാര്‍ട്ടിയുടെ മുഖമെന്നും സുര്‍ജേവാല കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ ശബ്ദമുയര്‍ത്തും. എല്ലാ കാര്യങ്ങളും പുനപ്പരിശോധിക്കുന്നതിനായി സോണിയ ഗാന്ധി ഉടന്‍ പ്രവര്‍ത്തക കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.