വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിന്നുള്ള നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ നിന്നുള്ള ബബിത (22) എന്നിവരെയാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.