ഫീസടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യന്‍ ദേവകി ദമ്പതികളുടെ മകള്‍ ബീന ആണ് ആത്മഹത്യ ചെയ്തത്. 20 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയാണ് ഉണ്ടായത്. പാലക്കാട് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയിലാണ് സംഭവം നടന്നത്. പാലക്കാട്ടെ സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ബീന. ഈ മാസം പത്താം തിയതിയായിരുന്നു പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന ദിവസം. ഫീസ് അടയ്ക്കാനായി ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നു. പക്ഷേ സമയം വൈകിയതിനെ തുടര്‍ന്ന് അവര്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തിലായിരുന്നു സഹോദരിയെന്നും ഇതിനെ തുടര്‍ന്നാണ് ആവള്‍ ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ ബിജു പറഞ്ഞു.
- 3 years ago
Test User
ഫീസടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
Related Post