യുക്രൈനെ സഹായിക്കാന്‍ സൈനികരെ അയക്കാനാകില്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് തീരുമാനം. സഖ്യകക്ഷി അല്ലാത്തതുകൊണ്ട് ഉക്രൈനെ സൈനികമായി സഹായിക്കാന്‍ സാധിക്കില്ല. പ്രശ്‌ന പരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ യുെ്രെകനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ശക്തമായി തിരിച്ചടിക്കുമെന്നും ലോകരാജ്യങ്ങളില്‍ ഇതില്‍ ഇടപെടരുതെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു. ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും പുടിന്‍ യുെ്രെകന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുദ്ധ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.