കൊച്ചിയില്‍ നടിയെ ആകമിച്ച കേസില്‍ നടി കാവ്യാ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാവ്യ മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആലുവയിലുള്ള വീട്ടില്‍ എത്തുമെന്നാണ് സൂചന. കാവ്യായെ ചോദ്യം ചെയ്യുന്നതിനായി മുന്‍പും ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നു.