കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളോടെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി. ജനുവരിയില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിങില്‍ ഇറങ്ങാന്‍ അനുമതി നല്‍കുക. ഇവര്‍ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടംപ്രത്യേക ഐ.ഡി കാര്‍ഡും നല്‍കും. പരമാവധി 300 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി. കാര്‍ഡില്ലാത്തവരെ റിങില്‍ പ്രവേശിപ്പിക്കില്ല. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്.
- 3 years ago
Test User
കോവിഡിനിടെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി
Related Post